Disable Preloader

About us

ആദ്യത്തെ ഒരു മാസം എട്ടു സംസ്കാരങ്ങൾ നടത്തിയ ഞങ്ങളിപ്പോൾ എണ്ണൂറോളം സംസ്കാരങ്ങൾ ഒരു മാസത്തിൽ നടത്തിവരുന്നു. ഇതിനു വേണ്ട അസംസ്കൃത സാധനങ്ങൾ ആയ മാവിന്റെ വിറക്, ചിരട്ട, രാമച്ചം, പനിനീർ, ചന്ദനത്തിരി, മൺകുടം, നെയ്യ്, കർപ്പൂരം എന്നിവ ഞങ്ങൾ തന്നെയാണ് കൊണ്ടുവരുന്നത്. ഇതെല്ലാം യഥേഷ്ടം ഞങ്ങളുടെ സ്ഥാപനത്തിൽ സ്വരുക്കൂട്ടി വയ്ക്കാറുണ്ട്. ആധുനിക രീതിയിലുള്ള മൃതശരീരം ദഹിപ്പിക്കൽ കൂടാതെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും പുതിയ സംവിധാനങ്ങൾ ഉപയോഗിച്ചാണ്. വിറക് കീറുന്നത് ഹൈഡ്രോളിക് മിഷനുകൾ ഉപയോഗിച്ചാണ്. പലസ്ഥലങ്ങളിലായി ഓടുന്ന വാഹനങ്ങളുടെ വേഗത അറിയുന്നതിനും, കൃത്യസമയത്ത് അതാതു സ്ഥലങ്ങളിൽ എത്തുന്നുണ്ടോ എന്ന് അറിയാനും, വഴിതെറ്റി പോകാതിരിക്കാനും GPS സംവിധാനമുപയോഗിച്ച് ഹെഡ് ഓഫീസായ തൃശ്ശൂർ ജില്ലയിലെ തിരുവില്യാമല പഞ്ചായത്തിലെ പാമ്പാടിയിൽ നിന്നുമാണ് നിയന്ത്രിക്കുന്നത്. സ്ഥാപനം CCTV യുടെ നിയന്ത്രണത്തിലും കൂടി ആയതിനാൽ യാത്രകളിൽ പ്രസാദ് വാര്യർ കാര്യങ്ങൾ ശ്രദ്ധിച്ചു വരുന്നു. ആദ്യമെല്ലാം ഇലക്ട്രിക് ബ്ലോവർ മറ്റു സ്ഥലങ്ങളിൽ നിന്നും വാങ്ങിയിരുന്ന ഞങ്ങൾ ഇപ്പോൾ ഞങ്ങളുടെ പേരിൽ (ഐവർമഠം പ്രസാദ് വാര്യർ ) തന്നെ നിർമ്മിച്ചു വരുന്നു.

വർഷങ്ങൾക്കു മുൻപ് പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം എന്ന സ്ഥലത്ത് ജനിച്ചു വളർന്ന കൃഷ്ണപ്രസാദ് വർഷങ്ങളോളം ഇലക്ട്രിക്, പ്ലംബിങ് ജോലികൾ കോൺട്രാക്ട് എടുത്തു ചെയ്യുകയായിരുന്നു. ഇടയ്ക്ക് വിദേശ രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഈ പരിചയങ്ങൾ എല്ലാം വെച്ച് പ്രസാദ് വാര്യർ 1998-ൽ, ഇന്ന് കെഎസ്ഇബിയിൽ പലസ്ഥലങ്ങളിലും പലരും ഉപയോഗിച്ചുവരുന്ന ഇലക്ട്രിക് പോസ്റ്റിൽ കയറുന്ന ഉപകരണമായ ഇരുമ്പു ചെരുപ്പ് കണ്ടുപിടിച്ചു. ഈ സമയത്ത് ചെറിയ ചെറിയ കണ്ടുപിടിത്തങ്ങൾ വേറെയുമുണ്ടായിരുന്നു. KSEB യിലേക്കുള്ള PSC പരീക്ഷ എഴുതിയ പ്രസാദ് വാര്യർ റാങ്ക് ലിസ്റ്റിൽ (main list) ഇടം നേടുകയും, നിർഭാഗ്യവശാൽ പ്രതീക്ഷിച്ച ജോലി ലഭിക്കാതെ പോവുകയും ചെയ്തു. തന്റെ സമ്മതമില്ലാതെ ഇരുമ്പു ചെരുപ്പ് മറ്റു പലരും ഉപയോഗിക്കുന്നത് കാണേണ്ടി വരികയും ചെയ്ത മനോവിഷമത്തിൽ ആ മേഖലയിൽ നിന്ന് പിന്മാറി. ഇപ്പോൾ സമയക്കുറവ് കാരണം തന്റെ മനസ്സിൽ ഉള്ള പല കണ്ടുപിടിത്തങ്ങളും പുറത്തിറക്കാൻ പറ്റാത്ത വിഷമത്തിലാണ്. എന്നെങ്കിലും ഈ കണ്ടുപിടിത്തങ്ങൾ സാധിക്കുമെന്ന് വിശ്വാസത്തിലും പ്രതീക്ഷയിലുമാണ്.

മറ്റുള്ളവരുടെ മരണത്തിൽ ഒരുപാട് വിഷമം ഉണ്ടെങ്കിലും 80 ഓളം കുടുംബങ്ങളെ സംരക്ഷിക്കുന്നു ഉണ്ടല്ലോ എന്ന സമാധാനത്തിൽ ആണ് പ്രസാദ് വാര്യർ. പ്രശസ്തരായ "കലാഭവൻ മണി, ഉണ്ണികൃഷ്ണൻ പുതൂർ, കലാമണ്ഡലം രാമൻകുട്ടി നായർ, മുൻമന്ത്രി ബഹു : C N ബാലകൃഷ്ണൻ" എന്നിവരുടെ മരണാനന്തര കർമ്മങ്ങൾ ചെയ്യേണ്ടിവന്നത് വിഷമത്തോടെ ഓർക്കുന്നു. എല്ലാ പരേതാത്മാക്കൾക്കും നിത്യശാന്തി നേർന്നു കൊണ്ടും, അവരുടെ അനുഗ്രഹത്തിന് വേണ്ടി പ്രാർഥിച്ചുകൊണ്ടും ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനം മുന്നോട്ട് നയിക്കുന്നു.